Skip to main content

ഒരുമയ്ക്കു ഒരു കുട അകലം

സാമൂഹിക അകലം പാലിക്കാന്‍ വേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരുമയ്ക്കു ഒരു കുട അകലം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി വാത്തികുടി കുടുംബശ്രീ സിഡിഎസ്സ് ചെയര്‍പേഴ്‌സണ്‍  സനില വിജയന് കുട നല്‍കി നിര്‍വഹിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശാരീരിക അകലം സാമൂഹ്യ ഒരുമ എന്നആശയം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വാത്തികുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നോബിള്‍ ജോസഫ്, കെഎസ്സ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സിവി വര്‍ഗീസ്, ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്‍,  കുടുംബശ്രീ ജില്ലാ മിഷന്‍ ജീവലക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date