Skip to main content
 കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ ഡീന്‍ കുര്യാക്കോസ് എംപി വൃക്ഷതൈ നടുന്നു.

വൃക്ഷത്തൈ  നട്ടു

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  യുവജന ക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ട് ശുചിയാക്കലും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.
  പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം എം.പി. ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ വി.സിജിമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു സ്വാഗതവും സോക്കര്‍ സ്‌കൂള്‍ ഡയറക്ടറും മുന്‍ സന്തോഷ് ട്രോഫി താരവുമായ പി.എ സലിംകുട്ടി നന്ദിയും രേഖപ്പെടുത്തി. പരിപാടിയില്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരായ ഷിജി ജെയിംസ്, ടിജോ കുര്യാക്കോസ്, റോബിന്‍.പി.തോമസ്, നിതിന്‍ ജോണ്‍, ജോമോന്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു. വോളന്റിയര്‍മാരായ അനന്ദു അമല്‍, ജിത്തു ഗണേഷ്,  ഫെനക്‌സ്‌പോള്‍, അനീഷ് ബെന്നി,  ജിന്‍സണ്‍,  അശ്വിന്‍, സുധിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാതല പരിപാടിക്ക് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെയും യൂത്ത് ക്ലബ്ബ്കളുടെയും ആഭിമുഖ്യത്തില്‍ പൊതു ഇടങ്ങള്‍ ശുചിയാക്കലും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.

date