സുഭിക്ഷ കേരളത്തിന് ബൃഹത് പദ്ധതികളുമായി അടിമാലി ഗ്രാമ പഞ്ചായത്ത്
സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ അടിമാലി ഗ്രാമ പഞ്ചായത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി പദ്ധതികള്‍ക്കു രൂപം നല്കി.
ഇതിന്റെ ഭാഗമായി പരമാവധി വീടുകളില്‍ 2500 വീടുകളില്‍ വിവിധ ഫല വൃക്ഷ തൈകള്‍ സൗജന്യമായി നല്‍കുന്നതിന് 15 ലക്ഷം രൂപയും തരിശ് നിലങ്ങളുടെ കൃഷിക്ക് 13 ലക്ഷം രൂപയും വീട്ടു വളപ്പിലെ മത്സ്യ കൃഷിക്കും ബയോ ഫ്ലോക്സ് മത്സ്യ കൃഷിക്കുമായി 732800.00 രൂപയും ഗര്‍ഭിണി കിടാരികളെ നല്‍കുന്നതിന് 10 ലക്ഷം രൂപയും 2500 വീടുകളില്‍ 5 വീതം കോഴികളെ നല്‍കുന്നതിന് 13 ലക്ഷം രൂപയും പോത്ത് കുട്ടികളെ വാങ്ങുന്നതിന് 20 ലക്ഷം രൂപയും പച്ചക്കറി കൃഷിയില്‍ തൈകള്‍, ഗ്രോ ബാഗ് എന്നിവക്കായി 5 ലക്ഷം രൂപയും നെല്‍കൃഷി കൂലി ചെലവിന് 2 ലക്ഷം രൂപയും തെങ്ങിന് തൈ വിതരണത്തിന് 2.5 ലക്ഷം രൂപയും ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകളുടെ വിതരണത്തിന് 2 ലക്ഷം രൂപയും മുഴുവന്‍ വീടുകളിലും കറിവേപ്പില, റെഡ് ലേഡി പപ്പായ എന്നിവ നല്‍കുന്നതിന് 6 ലക്ഷം രൂപയും പാലുത്പാദകര്‍ക്ക് ബോണസ് നല്‍കുന്നതിന് 12 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ സ്പില്‍ ഓവര്‍ പദ്ധതികളിലായി ജാതി തൈകള്‍, ജലസേചന പമ്പ്, ടിഷ്യു കള്‍ച്ചര്‍ വാഴ എന്നിവയും വിതരണം നടത്തി വരുന്നു.
പട്ടിക ജാതി വിഭാഗത്തിന് ഗര്‍ഭിണി കിടാരികളെ വാങ്ങുന്നതിന് 5 ലക്ഷം രൂപയും ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകളുടെ വിതരണത്തിന് 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും 5 വീതം കോഴികളെ നല്‍കുന്നതിന് 5 ലക്ഷം രൂപയും പുതിയതായി ഏറ്റെടുത്തിട്ടുണ്ട്.
പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് ഗര്‍ഭിണി കിടാരികളെ വാങ്ങുന്നതിന് 5 ലക്ഷം രൂപയും ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകളുടെ വിതരണത്തിന് 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 1000 വീടുകളില്‍ 5 വീതം കോഴികളെ നല്‍കുന്നതിന് 6 ലക്ഷം രൂപയും ഫല വൃക്ഷ തൈകളും ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ക്കുമായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
- Log in to post comments