Post Category
ക്വിസ് മത്സരം സംഘടിപ്പിക്കും
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പാര്‍ലമെന്ററി ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. മാര്‍ച്ച് 17 ന് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തുന്ന മത്സരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീം വീതം പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരു വിവരം ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിന്റെ ശിപാര്‍ശയോടെ താഴെ ചേര്‍ത്തിരിക്കുന്ന വിലാസത്തില്‍ മാര്‍ച്ച് 10ന് മുമ്പ് ഇ-മെയില്‍/കത്ത് മുഖേന അയയ്ക്കണം. ഇ-മെയില്‍ : mail.inpa@gmail.com
പി.എന്‍.എക്‌സ്.756/18
date
- Log in to post comments