Skip to main content

മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക് 

 

ആലപ്പുഴ:  ‍ ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കോവിഡ് റാപ്പിഡ‍് ആന്റീ ബോഡി ടെസ്റ്റുുകള്‍ റാന്‍ഡം അടസ്ഥാനത്തില്‍ ജില്ലയില്‍ ഇന്നുമുതല്‍ (ജൂണ്‍ 9) വിവിധ തലങ്ങളില്‍ ആരംഭിക്കും. പ്രവര്‍ത്തിക്കുന്ന ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ പെട്ടവരുടെ റാന്‍ഡം ചെക്കിങ് നടത്തുന്നുണ്ട്. ഇതിലേക്ക് ആദ്യ ഘട്ടത്തില്‍ കായംകുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുുഴ താലൂക്കുകളിലെ മീഡിയ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ വിവിധ തൊഴില്‍ മേഖലയിലുള്ളവരുടെ ആന്റീബോഡി ടെസ്റ്റ് വരും ദിവസങ്ങളി‍ല്‍ നടത്തും. റാന്‍ഡം ചെക്കിങ് ആയതിനാല്‍ മുന്‍ കൂട്ടി നിശ്ചയിക്കുന്നവര്‍ക്കല്ല ടെസ്റ്റ് ചെയ്യുക. റാന്‍ഡം ആയി ആളുകളെ കണ്ടെത്തി ചെക്ക് ചെയ്യേണ്ടതുണ്ട്. ഇതിനായി മാധ്യമസ്ഥാപനങ്ങളില്‍ ഈ താലൂക്കുകളില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലിസ്റ്റ് 2020 നാളെ(ജൂണ്‍ 9) രാവിലെ 11 മണിക്ക് മുമ്പ്  ഇ-മെയിലായി ഈ  കാര്യാലയത്തില്‍ എത്തിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.  ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമാന്‍മാര്‍, ക്യാമറ അസിസ്റ്റന്റുുമാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. ലിസ്റ്റില്‍ നിന്ന് ആരോഗ്യ വകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്കായിരിക്കും ടെസ്റ്റ് നടത്തുക. ടെസ്റ്റിന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഫോണില്‍ വിളിച്ച് ബന്ധപ്പോടുമ്പോള്‍ അവര്‍ പറയുന്ന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരേണ്ടതുണ്ട്. ജനങ്ങളുമായി കൂടുതല്‍ പുറത്ത് ഇടപഴകുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. സഹകരിക്കുമല്ലോ. 
മാധ്യമപ്രവര്‍ത്തകന്‍റെ പേര്, തസ്തിക, താലൂക്ക് , പഞ്ചായത്ത്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. പ്രസ് ക്ലബ്ബോ, മാധ്യമ സ്ഥാപന അടിസ്ഥാനത്തിലോ ആണ് ലിസ്റ്റ് ലഭ്യമാക്കേണ്ടത്.  വ്യക്തിപരമായി നല്‍കേണ്ടതില്ല. 
ഇ-മെയില്‍ വിലാസം: prdalppy@gmail.com

-ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

date