ആരോഗ്യവകുപ്പിന്റെ റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റുുകള്‍ ഇന്നുമുതല്‍ (ജൂണ്‍ 9 )
• പരിശോധിക്കേണ്ട പട്ടിക ഇന്ന് (ജൂണ്‍ 9 ) ഉച്ചയ്ക്ക് മുമ്പ് നല്‍കണമെന്ന്
ജില്ല കളക്ടര്‍
ആലപ്പുുഴ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റുുകള്‍ റാന്‍ഡം അടസ്ഥാനത്തില്‍ ജില്ലയില്‍ ഇന്നുമുതല്‍ (ജൂണ്‍ 9) വിവിധ തലങ്ങളില്‍ ആരംഭിക്കും. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ പെട്ടവരുടെയിടയില്‍ റാന്‍ഡം ചെക്കിങ് ആണ് നടത്തുക. ടെസ്റ്റിന് ജില്ലയിലെ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനായി ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഈ ആഴ്ച വിവിധ വിഭാഗങ്ങളില്‍ നിന്നായി 500 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. നിലവില്‍ നടന്നുവരുന്ന ആര്.ടി. പി.സി.ആര് ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്ക് പുറമേയാണ് ഈ റാപ്പിഡ് ടെസ്റ്റ് പരിശോധന. സമൂഹ വ്യപനം സംബന്ധിച്ച് വിലയിരുത്തുന്നതിനാണ് റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റ് നടത്തുക. കോവിഡ് വൈറസിനെതിരായ ആന്റീ ബോഡി ശരീരത്തിലുണ്ടോയെന്ന് രക്തപരിശോധ നടത്തി കണ്ടെത്തുന്നതാണ് ഇതില്‍ ചെയ്യുന്നത്. ടെസ്റ്റ് പോസീറ്റീവ് ആണെങ്കില്‍ അവരുടെ സ്രവം ശേഖരിച്ച് പ്രധാന പി.സി.ആര് ടെസ്ററിന് വിധേയമാക്കും.
ആദ്യ ഘട്ടത്തില്‍ കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുുഴ താലൂക്കുകളിലെ വിവിധ തൊഴില്‍ മേഖലയിലുള്ളവരുടെ ആന്റീബോഡി ടെസ്റ്റാണ് നടത്തുക. ആദ്യ ദിനമായ ചൊവ്വാഴ്ച കോവിഡ്, നോണ്‍ കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. ആലപ്പുുഴ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് ജില്ലയില്‍ 10 ആശുപത്രിയിലുള്ളവരില്‍ നിന്നുും സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും. രണ്ടാം ദിവസം പോലീസ്, ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ആശാ, അങ്കണ വാടി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലാണ് സാംമ്പിള്‍ ശേഖരിക്കുക. കൂടാതെ ഇതേ ദിവസം തന്നെ റേഷന്‍ കടകളിലെ ജോലിക്കാര്‍,ഭക്ഷണ, പാഴ്സല്‍ വിതരണക്കാര്‍,സാമൂഹിക അടുക്കളയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അന്യ സംസ്ഥാന ട്രക്ക് ഡ്രൈവര്‍മാരുമായി അടുത്ത് ഇടപഴകിയവര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ പരിശോധന നടത്തും. മൂന്നാം ദിനം ഹോ ക്വാറന്റൈനില്‍ പോയവര്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റൈനില്‍ പോയവര്‍ എന്നിവര്‍ക്കിടയില്‍ പരിശോധന നടക്കും. നാലാം ദിനം അറുപത് വയസ്സിന് മുകളിലുള്ളവര്ക്കിടയിലും ആഞ്ചാം ദിനം രോഗ സാധ്യത കൂടുതലുള്ള മറ്റുചില വിഭാഗങ്ങളിലുമാണ് പരിശോധന നടത്തുക. കമ്യൂണിറ്റി സര്‍വലൈന്‍സിന്റെ ഭാഗമായുള്ള റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റിന് തുടര്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ല കളക്ടര്‍ ചുമതല നല്കി. ഡോ.കെ.കെ.ദീപ്തി ജില്ല തല ചാര്‍ജ് ഓഫീസറാണ്. റാന്‍ഡം സാമ്പിള്‍ സെലക്ഷന്റെ ചുമതല ഡോ.രേഖ റേച്ചല്‍ നിര്‍വഹിക്കും. സാമ്പിള്‍ മാനേജ് മെന്റ് ട്രയിനിങ്ങിന് ജില്ല ലാബ് ടെക്നീഷ്യന് സണ്ണി മാത്യു, മൈക്രോബയോളജിസ്റ്റ് സൗമ്യ എന്നിവര്‍ക്കാണ് ചുമതല. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പട്ടിക നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.പട്ടികയും മറ്റ് വിവരങ്ങളും ഇന്ന് (ജൂണ്‍ 9) ന് രണ്ടുമണിക്ക് മുമ്പായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഡോ.അനുവര്‍ഗീസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആശാ എബ്രഹാം, ആര്.ഡി.ഓ എസ്.സന്തോഷ്കമാര്‍ , ജില്ല തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments