Post Category
ഇന്ന് ജില്ലയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ജില്ലയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ചുപേരും വിദേശത്തു നിന്നും വന്നതാണ്.
ദുബായിൽ നിന്നും ജൂൺ മൂന്നിന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 50വയസുള്ള ഹരിപ്പാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ.
അബുദാബിയിൽ നിന്നും മെയ് 31ന് തിരുവനന്തപുരത്തു എത്തി, തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തഴക്കര സ്വദേശിനിയായ യുവതിയും അവരുടെ മൂന്നു പെൺമക്കളുമാണ് രോഗം സ്ഥിരീകരിച്ച മറ്റു നാലുപേർ.
നാലു പേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഇതോടെ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ ഉള്ള ആകെ ആളുകളുടെ എണ്ണം 79 ആയി. 15 പേരാണ് ജില്ലയിൽ രോഗ വിമുക്തരായത്
date
- Log in to post comments