Skip to main content

ഇന്ന് ജില്ലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ജില്ലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 10 പേർ വിദേശത്തു നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയവരാണ് 

.1.ദുബായിൽ നിന്നും 30/5ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ് 

2.ദുബായിൽ നിന്നും 4/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ് 

3.&4 അബുദാബിയിൽ നിന്നും 31/5ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന കുമാരപുരം സ്വദേശികളായ ദമ്പതികൾ (64&58വയസ്സ് ).

5.കുവൈറ്റിൽ നിന്നും 26/5ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ യുവതി

 6.അബുദാബിയിൽ നിന്നും18/5ന്  കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 76വയസുള്ള ബുധനൂർ സ്വദേശിനി.

7.മുംബയിൽ നിന്നും 24/5ന് സ്വകാര്യ വാഹനത്തിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ് 

8.അബുദാബിയിൽ നിന്നും 28/5ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ഗർഭിണിയായ പുലിയൂർ സ്വദേശിനി

 9 & 10 റഷ്യയിൽ നിന്നും1/6ന്  കണ്ണൂർ എത്തി തുടർന്ന്ജില്ലയിൽ  കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കായംകുളം സ്വദേശിനിയായ യുവതിയും കൃഷ്ണപുരം സ്വദേശിനിയായ യുവതിയും .എല്ലാവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

11 അബുദാബിയിൽ നിന്നും3/6ന്  തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ഓച്ചിറ സ്വദേശിനിയായ യുവതി .പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഇന്ന് 2പേർ രോഗമുക്തി നേടി .മൈസൂരിൽ നിന്നും എത്തിയ ചേർത്തല സ്വദേശിയും ദുബായിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്.

ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം ജില്ലയിൽ 17 ആണ്.

date