Post Category
ട്രോളിങ് നിരോധനം ഇന്നു മുതല്‍ (ജൂണ്‍ 10)
ആലപ്പുുഴ: ജൂൺ മാസം 10 മുതൽ ജൂലൈ 31 വരെ സർക്കാർ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ ജില്ലയുടെ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തി വരുന്ന എല്ലാ യന്ത്രവൽകൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ) ജൂൺ ഒമ്പതിന് മുമ്പായി തീരം വീട്ടു പോകണമെന്ന് ജില്ല കളക്ടര്‍ ഉത്തരവായി. കൂടാതെ ജില്ലയിലെ തീര പ്രദേശത്തെ ജലപാതകൾക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന എല്ലാ ഡീസൽ പമ്പ് സ്റ്റേഷനുകളും ട്രോളിങ് നിരോധന കാലയളവായ ജൂൺ ഒമ്പത് അര്‍ദ്ധരാത്രിമുതൽ ജൂലൈ 31 വരെ അടച്ചിടണം. ജില്ല പൊലീസ് മേധാവി, ജില്ല സപ്ലൈ ഓഫീസർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ മേല്‍ ഉത്തരവുകൾ നടപ്പിൽ വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലകളക്ടർ അറിയിച്ചു.
date
- Log in to post comments