Post Category
പ്രളയം: കുടുംബശ്രീ അംഗങ്ങൾക്ക് ധനസഹായ വിതരണം നടത്തി
കഴിഞ്ഞ പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കുള്ള ധനസഹായ വിതരണം നടന്നു. പഞ്ചായത്തിലെ 100 കുടുംബശ്രീ ഗ്രൂപ്പുകൾക്കാണ് സഹായം ലഭ്യമാവുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ മിനി അരയങ്ങാട്ടിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ഭരതൻ, അസി.സെക്രട്ടറി സി എം സുഹാസ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments