Skip to main content

205 പേര്‍ കൂടി നിരീക്ഷണത്തില്‍

           കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ജില്ലയില്‍  ബുധനാഴ്ച 205 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ ആകെ 3571 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.  237 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 25 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും  ഒരാള്‍  കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സയിലുണ്ട്. ജില്ലയില്‍ നിന്നും ബുധനാഴ്ച പുതുതായി 43 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.  2344 സാമ്പിളുകളാണ്  ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.  1937 ആളുകളുടെ ഫലം ലഭിച്ചു.  1900 എണ്ണം നെഗറ്റീവാണ്. 402 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
 

date