Skip to main content

വാര്‍ഷിക പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കണം

 

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 2017-18 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണസമിതിക്ക് ഫെബ്രുവരി 24നകം സമര്‍പ്പിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റില്‍ നിന്ന് ഭേദഗതിക്ക് അനുമതി വാങ്ങിയതും എന്നാല്‍ ഡാറ്റാഎന്‍ട്രി, വെറ്റിംഗ്, സാങ്കേതിക അനുമതി തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതുമായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രം നടപടിക്രമങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ച് അഞ്ചിനകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ സുലേഖ സോഫ്റ്റ്‌വെയറില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ പുതിയതായി എന്തെങ്കിലും ഭേദഗതികളോ പുതിയ പ്രോജക്ടുകള്‍ എടുക്കുന്നതിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതികള്‍ അനുമതി നല്‍കാവുന്നതല്ല. 

date