Post Category
ജില്ലാ കളക്ടറുടെ അദാലത്ത്; നാളെ വൈകുന്നേരം വരെ അപേക്ഷ നല്‍കാം
കോട്ടയം ജില്ലാ കളക്ടറുടെ താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്ക് കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്നുള്ള അപേക്ഷകള്‍ നാളെ(ജൂണ്‍ 12) വൈകുന്നേരം നാലു വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ നിലവില്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതിനാല്‍ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ ജില്ലാ കളക്ടറുടെ താലൂക്ക് തല അദാലത്തില്‍ പരിഗണിക്കുന്നതല്ല. റേഷന്‍ കാര്‍ഡിനും വീടും സ്ഥലവും ലഭിക്കുന്നതിനുമുള്ള അപേക്ഷകളും താലൂക്ക് തല അദാലത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
date
- Log in to post comments