Skip to main content

ജില്ലയില്‍ രണ്‍് ദിവസം  ശക്തമായ മഴക്ക് സാധ്യത മഞ്ഞ ജാഗ്രത(യെല്ലോ അലര്‍ട്ട്) പ്രഖ്യാപിച്ചു

ജില്ലയില്‍ ഇന്നും നാളെയും ( ജൂണ്‍ 11, 12) ശക്തമായ കാറ്റോടു കൂടിയുള്ള മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്‍്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴക്കാണ് സാധ്യത. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, തീരദേശ വാസികള്‍  തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
(എം.പി.എം 2162/2020)
 

date