Skip to main content

കയര്‍ ഭൂവസ്ത്രത്തില്‍ വേങ്ങര കൈതത്തോട്

വേങ്ങര കുറ്റൂര്‍ പാടത്ത് നിന്ന് കടലുണ്‍ിപ്പുഴയിലേക്കൊഴുകുന്ന കൈതത്തോടിന് ഭൂവസ്ത്രം ഇട്ടു.  പ്രധാനമന്ത്രി കൃഷി സഞ്ചയി യോജന - ദേശീയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിലുള്‍പ്പെടുത്തി 59 ലക്ഷം രൂപ ചെലവിലാണ്  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭൂവസ്ത്രമണിയിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോട് ആഴം കൂട്ടുകയും കയര്‍ ഭൂവസ്ത്രം വിരിച്ച് ഭിത്തി സംരക്ഷിക്കുകയും ചെയ്തു. 300 ഏക്കറോളം വരുന്ന നെല്‍കൃഷിയെ സംരക്ഷിക്കുന്നതിനും 150 ഏക്കര്‍ സ്ഥലത്ത് പുതുതായി കൃഷി ചെയ്യുന്നതിനും കുറ്റൂര്‍ തോടിന്റെ നവീകരണത്തിലൂടെ കഴിയും.
കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ തോടിനെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനാവുമെന്നും വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രകാശന്‍ പുത്തന്‍ മടത്തില്‍ അഭിപ്രായപ്പെട്ടു.
വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന പ്രവൃത്തിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിന് പ്രദേശവാസികളായ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്.  കര്‍ഷകരായ എ. സനല്‍കുമാര്‍, വെട്ടന്‍ ശങ്കരന്‍, കാട്ടുമുണ്‍ ശശിധരന്‍, എ.സുധീഷ്‌കുമാര്‍, കാട്ടുമുണ്‍ പ്രഭാകരന്‍, കുറ്റിക്കായി നാരായണന്‍, ചെമ്പന്‍ ജാഫര്‍, അബ്ദുറസാഖ് തുടങ്ങിയവരാണ് കൃഷിയുടെ അമരക്കാര്‍. ഈ കര്‍ഷക കൂട്ടായ്മയെയും തോടിന്റെ നവീകരണത്തെയും അഭിനന്ദിച്ചുകൊണ്‍് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ പോസ്റ്റിട്ടതും ശ്രദ്ധേയമായി.
(എം.പി.എം 2163/2020)
 

date