മഴക്കെടുതി നേരിടാന്‍ ഒരുക്കം; നഗരസഭാ അധ്യക്ഷ•ാരുടെ യോഗം ചേര്‍ന്നു
ജില്ലയിലെ മഴക്കെടുതികള്‍ നേരിടുന്നതിനായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ അധ്യക്ഷന്‍മാരുടെ യോഗം ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ ഓരോ നഗരസഭയും മഴക്കെടുതികള്‍ക്ക് മുന്നോടിയായി സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകള്‍ യോഗം ചര്‍ച്ച ചെയ്തു. മുന്‍കാല മഴക്കാലക്കെടുതികളില്‍ നിന്നും പാഠമുള്‍ക്കൊണ്‍് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ദുരന്തനിവാരണ പദ്ധതി ഇതിനോടകം തയ്യാറാക്കിയിട്ടുണ്‍്. കൂടാതെ മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയതായി നഗരസഭാ അധ്യക്ഷന്‍മാര്‍ യോഗത്തെ അറിയിച്ചു. ഇത്തരം ദുരന്തനിവരാണ പദ്ധതികളിലൂടെ പ്രശ്‌നസാധ്യത മേഖലകള്‍ അടയാളപ്പെടുത്താനും മുന്‍കരുതല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കഴിയും. എല്ലാ നഗരസഭ വാര്‍ഡുകളുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അധ്യക്ഷന്‍മാരോട് കലക്ടര്‍ നിര്‍ദേശിച്ചു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് 19 സാഹചര്യം കൂടി കണക്കിലെടുത്താണ് തദ്ദേശ, റവന്യൂ, ആരോഗ്യവകുപ്പുകള്‍ പ്രവര്‍ത്തിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ഒരുക്കുക.
മഴക്കാലത്തിന് മുമ്പായി നഗരസഭയുടെ കീഴിലുള്ള തോടുകളും കനാലുകളും വൃത്തിയാക്കിയതായി അധ്യക്ഷന്‍മാര്‍ യോഗത്തെ അറിയിച്ചു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഓടകള്‍ വൃത്തിയാക്കാനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്‍്. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌ക്കരിക്കാനുള്ള നടപടികളെടുക്കാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യരോഗങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ജൂണ്‍ 12ന് ജില്ലയിലെ നഗരസഭ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും സിവില്‍ സ്റ്റേഷന്‍ പരിസരത്തും ശുചീകരണം നടത്തും.
യോഗത്തില്‍ വിവിധ നഗരസഭ അധ്യക്ഷന്‍മാര്‍, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍ പുരുഷോത്തമന്‍, ഡോ.ജെ.ഒ അരുണ്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, നഗരസഭ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്ത് /വില്ലേജ് തലത്തില്‍ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണം
ജില്ലയിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ ഏകോകിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ്, പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കേണ്‍ പദ്ധതി തയ്യാറാക്കാന്‍ ബന്ധപ്പെട്ടവരോട് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. ദുരന്തനിവാരണ പദ്ധതി അവലോകനം ചെയ്ത് ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കേണ്‍ ആളുകളുടെ ലിസ്റ്റ്, ക്യാമ്പുകളുടെ എണ്ണം, ആവശ്യമായ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ലിസ്റ്റ് ഉള്‍പ്പെടെയുള്ള ഒരു ദുരന്തനിവാരണ പദ്ധതി ജൂണ്‍13 നകം കലക്ടറേറ്റില്‍ ലഭ്യമാക്കാന്‍ ജില്ലകലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്‍്.
(എം.പി.എം 2165/2020)
- Log in to post comments