Skip to main content

27 വില്ലേജ് ഓഫീസുകളുടെ നവീകരണം പുരോഗമിക്കുന്നു

ജില്ലയില്‍ റീബില്‍ഡ് കേരളയിലും പ്ലാന്‍ഫണ്ടിലുമുള്‍പ്പെടുത്തിയുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ ചേംബറില്‍ അവലോകനയോഗം ചേര്‍ന്നു.    റീബില്‍ഡ് കേരളയിലുള്‍പ്പെടുത്തി 27 വില്ലേജ് ഓഫീസുകളുടെ നവീകരണ പുരോഗതിയും, 12കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുളള സ്റ്റാഫ് കോര്‍ട്ടേഴ്സ്, രണ്ടു കോടിരൂപ വീതം അനുമതിയുളള  വണ്ടിപ്പെരിയാര്‍, കുമളി, വാഴത്തോപ്പ്, പീരുമേട്, വാത്തിക്കുടി എന്നിവിടങ്ങളില്‍ റെസ്‌ക്യു ഹോമുകള്‍ തുടങ്ങിയവയുടെ  പ്രാരംഭ നടപടിക്രമങ്ങളും യോഗം വിലയിരുത്തി. എഡിഎം ആന്റണി സ്‌കറിയ, ജില്ലാ സര്‍വ്വേ സൂപ്രണ്ട് എസ്.അബ്ദുള്‍കലാം ആസാദ്, ജില്ലാ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാബു ജോണ്‍, ജസ്റ്റിന്‍ ഫ്രാന്‍സിസ്, മിനി കെ.ജോണ്‍, താലൂക്ക് ഹെഡ്‌കോര്‍ട്ടേഴ്‌സ്,  ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, പിഡബ്ല്യുഡി, നിര്‍മ്മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date