കണ്ണൂര്‍ അറിയിപ്പുകള് 09-06-2020
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ അഡ്വക്കറ്റ് ഫോര്‍ ഡൂയിങ്ങ് ഗവണ്മെന്റ് വര്‍ക്കറെ നിയമിക്കുന്നതിനായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്
ലേലം ചെയ്യും
കോഴിക്കോട് ചെക്കിയാട് അരീക്കരക്കുന്നിലുള്ള ബിഎസ്എഫ് 184-ാം ബറ്റാലിയന് കമാണ്ടന്റ് ഓഫീസിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ജൂണ്‍ 23ന് 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 12ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9947196918.
ഗതാഗതം നിരോധിച്ചു
പിലാത്തറ പാപ്പിനിശ്ശേരി റോഡില്‍ രാമപുരം പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ബസ് ഒഴികെയുള്ള ഹെവി വാഹന ഗതാഗതം ജൂണ്‍ 30 വരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ എന്‍ എച്ച് 66 വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക്
10,000 രൂപ വരെ ചികില്‍സാ സഹായം
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പരമാവധി 10,000 രൂപ വരെ ചികില്‍സാ സഹായം ലഭ്യമാക്കാന്‍ അവസരം. കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കാണ് അംഗത്വ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളിലോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യ ആശുപത്രിയിലോ ഉള്ള ഐപി ചികില്‍സയ്ക്ക് ധനസഹായം ലഭിക്കുക.
പത്ര-ദൃശ്യ, ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന, മറ്റു ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാവാം.
താല്‍ക്കാലിക നിയമനം
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിലേക്ക് കൗണ്‍സലര്‍ (എം എസ് ഡബ്ല്യു), ഔട്ട്റീച്ച് വര്‍ക്കര്‍ (പ്ലസ്ടു) എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനം അഭിലഷണീയം. ഔട്ട്റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് ഇരിട്ടി, തളിപ്പറമ്പ് താലൂക്കിലുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ജൂണ്‍ 16 നകം യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഷുസിൃസമെരാെശ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. ഫോണ്‍: 9946213108, 7356916769.
അപേക്ഷ ക്ഷണിച്ചു
കോവിഡ്-19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാങ്ങാട്ടുപറമ്പ് ഇ കെഎന്‍എം ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സ്റ്റാഫ് നഴ്സ് (ബി എസ് സി നഴ്സിംഗ്/ജി എന്‍ എം, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്), ലാബ് ടെക്നീഷ്യന് (ബി എസ് സി എം എല്‍ ടി/ഡി എം എല്‍ ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്), ഫാര്‍മസിസ്റ്റ് (ബി ഫാം/ഡി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്) എന്നീ തസ്തികളിലാണ് നിയമനം. പ്രായപരിധി 40 വയസില്‍ താഴെ. പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 11 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് രീ്ശറ19ലസിാ@ഴാമശഹ.രീാ എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്
- Log in to post comments