Skip to main content

ഓൺലൈൻ പഠനം : പൊതു കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ചുമതലപ്പെടുത്താൻ ഉത്തരവ്

ജില്ലയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അങ്കണവാടി, വായനശാല തുടങ്ങിയ പൊതു കേന്ദ്രങ്ങളിലേക്ക് ഓരോ അധ്യാപകരെ ചുമതലപ്പെടുത്തുന്നതിന് തീരുമാനമായി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്ട്രേറ്റ് ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിലവിൽ ബ്ലോക്ക് റിസോഴ്സ് സെന്ററിലും അർബൻ റിസോഴ്സ് സെന്ററിലുമായി ആകെ 18 കേന്ദ്രങ്ങളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലായി 2854 വിദ്യാർത്ഥികൾക്ക് മാത്രമാണ് ടെലിവിഷൻ ഉൾപ്പെടെയുള്ള പഠന സ്വകര്യം ഒരുക്കാനുള്ളത്. ഇതിൽ കൊടുങ്ങല്ലൂർ (720), ചാവക്കാട് (527), പഴയന്നൂർ (242), വടക്കാഞ്ചേരി (386) എന്നിങ്ങനെയാണ് കണക്ക്. എന്നാൽ ജില്ലയിൽ എച്ച് എസ് എസ്, വി എച്ച് എസ് സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഇതിനോടകം പൂർണ്ണമായും പഠന സൗകര്യം ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്. ബാക്കി 2854 കുട്ടികൾക്ക് അടിയന്തരമായി ടെലിവിഷൻ സൗകര്യങ്ങൾ പൊതു കേന്ദ്രങ്ങളിൽ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ എം അഷ്‌റഫ്, ഡയറ്റ് അധ്യാപകൻ ഡോ. രാധാകൃഷ്ണൻ, കെ ഇ എം ജില്ലാ കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

date