Skip to main content

റെഗുലേറ്ററുകളിലെ മണൽ നീക്കാൻ തീരുമാനം

വെള്ളിയാങ്കല്ല് ഭാരതപ്പുഴ റെഗുലേറ്ററുകളിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യലുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് തീരുമാനമായി. ഇതു സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ ചേംബറിൽ ചേർന്ന യോഗത്തിൽ റെഗുലേറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കും വിധം അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി. റഗുലേറ്ററിൽ നിന്ന് എടുക്കുന്ന മണൽ യാർഡുകളിലേക്ക് മാറ്റും. എക്സിക്യൂട്ടീവ് എഞ്ചനീയർക്കായിരിക്കും മേൽനോട്ട ചുമതല.
കടവിൽ നിന്നും മണൽ നീക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക നമ്പറുള്ള പാസ് നൽകുകയും പാസിന്റെ കോപ്പികൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസിലും നൽകുകയും വേണം. ജില്ലാ കളക്ടർ എസ് ഷാനവാസ് അധ്യക്ഷനായ യോഗത്തിൽ സബ്ബ് കളക്ടർ അഫ്സാന പർവീൺ, ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, റൂറൽ ജില്ലാ പോലീസ് മേധാവി, പി ഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജോയിന്റ് ആർ ടി ഒ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ജിയോളജി, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date