Post Category
ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ അനുവദിച്ചു
തൃശൂർ കോർപ്പറേഷനിലെ പുല്ലഴിയിലെയും ഒളരിക്കരയിലെയും മത്സ്യ വിപണന കേന്ദ്രത്തിലേക്ക് സിഐഎഫ്ടി വികസിപ്പിച്ച ആധുനിക രീതിയിലുള്ള ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ അനുവദിച്ചു. പൊതുജനങ്ങൾക്ക് വിഷരഹിതവും ഗുണനിലവാരവുമുള്ളതായ മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു വിഷൻ വിമന്റെ (സാഫ്) സാമ്പത്തിക സഹായത്തോടെയാണ് ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ നിർമ്മിച്ചത്. 3 മുതൽ 4 ദിവസത്തോളം 100 കി.ഗ്രാം മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനാവുന്ന ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾക്ക് 3,62,000 രൂപയാണ് ചിലവ്. ഇതിൽ 49,600 രൂപ സാഫും 12,400 രൂപ ഗ്രൂപ്പ് ഗുണഭോക്തൃ വിഹിതത്തിൽ നിന്നുമാണ് ചിലവഴിച്ചിരിക്കുന്നത്.
date
- Log in to post comments