പാണഞ്ചേരി പഞ്ചായത്തിൽ തോടുകൾക്ക് കയർ ഭൂ വസ്ത്രം
നീർച്ചാലുകളുടെയും തോടുകളുടെയും സംരക്ഷണത്തിനായി അവയുടെ ഓരങ്ങളിൽ ഭൂ വസ്ത്രം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ തുടക്കമായി. തെക്കുംപാടം തമ്പുരാട്ടി പറമ്പ് നീർച്ചാലിന് കയർ വസ്ത്രം അണിയിച്ചാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി പരിപാടിക്ക് തുടക്കം കുറിച്ചത്. തോടിന്റെ വശങ്ങൾ മണ്ണിടിഞ്ഞ് നികന്ന് നശിക്കാതിരിക്കുന്നതിനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി പ്രളയ സാധ്യത ഒഴിവാക്കുന്നതിനും മഴക്കാലത്തിന് മുമ്പ് നീർച്ചാൽ സംരക്ഷണ പദ്ധതിയായ ജലപ്രയാണം നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്തിലെ നാല് ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കും. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല അലക്സ്, വാർഡ് മെമ്പർ പ്രിയാമണി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments