Post Category
സുഭിക്ഷ കേരളം: 25 കോടിയുടെ പദ്ധതികളുമായി പഴയന്നൂർ ബ്ലോക്ക്
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത സുഭിക്ഷ കേരളം പദ്ധതിയ്ക്കായി ഒരുങ്ങി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. കാർഷിക, മത്സ്യ, ക്ഷീര, മുട്ട, മാംസം ഉത്പാദനം പരിപോഷിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ 2 കോടി 50 ലക്ഷം, ക്ഷീര വികസനത്തിന് 2 കോടി 75 ലക്ഷം, മത്സ്യ കൃഷിക്ക് കുളങ്ങൾ നിർമ്മിക്കാൻ 8 കോടി 75 ലക്ഷം രൂപയും അടക്കം 25 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ, വൈസ് പ്രസിഡന്റ് എം പദ്മകുമാർ എന്നിവർ അറിയിച്ചു.
date
- Log in to post comments