Skip to main content

കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിലേക്ക് പ്രവേശനം തുടങ്ങി

കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി കുന്നംകുളം ബോയ്‌സ് സ്‌കൂൾ കാമ്പസിനകത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലേക്ക് ഈ അധ്യയന വർഷത്തെക്കുള്ള പ്രവേശനനടപടികൾ ആരംഭിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസിലേക്ക് 40 ശതമാനമോ അതിനു മുകളിലോ കാഴ്ച വൈകല്യമുള്ള കുട്ടികൾക്കാണ് പ്രവേശനം. രണ്ടു മുതൽ ഏഴു വരെയുള്ള വിദ്യാർത്ഥികൾക്ക് ടി സിയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകുന്നുണ്ട്. താമസം, ഭക്ഷണം, വൈദ്യപരിശോധന, പഠനയാത്ര എന്നിവ സൗജന്യമായിരിക്കും. സാധാരണ വിദ്യാഭ്യാസത്തിനു പുറമേ സംഗീതം, ഉപകരണസംഗീതം, പ്രവൃത്തിപരിചയം, വിവര സാങ്കേതികവിദ്യ എന്നിവയിലും പരിശീലനം നൽകും. കൂടാതെ എട്ട് മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ആൺ കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നു കൊണ്ട് അടുത്തുള്ള ഗവൺമെൻറ് ഹൈസ്‌കൂളിൽ പഠിക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497675653, 9495462946 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് ടീച്ചർ ഇൻ ചാർജ് സി ഓമന അറിയിച്ചു.

date