Skip to main content

തീയതി നീട്ടി

വിവിധ കാരണങ്ങളാൽ കയർ ക്ഷേമനിധി വിഹിതം കുടിശ്ശികയായവരിൽ നിന്നും കുടിശ്ശികയും കാലയളവും പരിഗണിക്കാതെ വിഹിതം ഒറ്റ തവണയായി സ്വീകരിക്കുന്നതിനുള്ള സമയ പരിധി ജൂൺ 30 വരെ നീട്ടി. 60 വയസ്സ് പൂർത്തികരിക്കാത്ത തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തിയാൽ മറ്റ് പെൻഷനുകൾ ഇല്ലെങ്കിൽ കുടിശ്ശിക തീർക്കുന്ന മുറയ്ക്ക് ലോക്ക് ഡൗൺ ധനസഹായമായി 1000 രൂപ ലഭിക്കുന്നതാണെന്ന് റീജിയണൽ ഓഫീസർ അറിയിച്ചു. ഫോൺ : 0484 2441945.
 

date