Skip to main content

അംഗനവാടികള്‍ക്ക് ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്ത്  തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത്

 

ആലപ്പുഴ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികള്‍ക്കും ആവശ്യമായ ഫര്‍ണീച്ചറുകള്‍ പഞ്ചായത്ത് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്തിലെ 22 അങ്കണവാടികള്‍ക്കാവശ്യമായ ഫര്‍ണീച്ചറുകള്‍ നല്‍കിയത്. ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്‍ പുഷ്‌കരന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി ശശികല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജി. ഇന്ദുലേഖ എന്നിവര്‍ പങ്കെടുത്തു.
 

date