Skip to main content

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സുസജ്ജമയായി പുന്നപ്ര വടക്ക് പഞ്ചായത്ത് 

 

ആലപ്പുഴ: വീടുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി വിവിധ കേന്ദ്രങ്ങളൊരുക്കി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്. മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്റെ അധ്യക്ഷതയില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളുടെ പ്രതിനിധികള്‍, ഡി.ഡി.ഇ, ബി.ആര്‍.സി മേധാവികള്‍, മന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്മാര്‍ട്ട് ഫോണ്‍, ടീവി എന്നിവ സ്വന്തമായി ഇല്ലാത്ത വീട്ടിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തടസം വരാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയത്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാള്‍, പറവൂര്‍ പബ്ലിക് ലൈബ്രറി, എസ്.എന്‍ ലൈബ്രറി, സെന്റ്. ലൂര്‍ദ് പള്ളി പാരിഷ് ഹാള്‍, സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാള്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് എന്നീ ആറ് കേന്ദ്രങ്ങളിലായാണ് പഠന കേന്ദ്രങ്ങള്‍ തയ്യാറായിരിക്കുന്നത്. 

date