Skip to main content

ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു .1/6ന് മോസ്കോയിൽ നിന്ന് കണ്ണൂരെത്തി തുടർന്ന് ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ആകെ 82പേർ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്. 

ഇന്ന് 7പേർ രോഗമുക്തരായി .1.കുവൈറ്റിൽ നിന്നും എത്തിയ അർത്തുങ്കൽ സ്വദേശിനി 2.അബുദാബിയിൽ നിന്നും എത്തിയ മുതുകുളം സ്വദേശി 3.ദുബായിൽ നിന്നും എത്തിയ പാണ്ടനാട് സ്വദേശി 4.ചെന്നൈയിൽ നിന്നും എത്തിയ തഴക്കര സ്വദേശിനി 5.മഹാരാഷ്ട്രയിൽ നിന്നും എത്തിയ തുറവൂർ സ്വദേശി 6.അബുദാബിയിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി 7.അബുദാബിയിൽ നിന്നും എത്തിയ മാന്നാർ സ്വദേശി  എന്നിവരാണ് രോഗ വിമുക്തരായത്. ഇതുവരെ 24 പേർ രോഗമുക്തരായി

date