Skip to main content

ഡങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം -ജില്ല മെഡ‍ിക്കല്‍ ഓഫീസര്‍

 

ആലപ്പുഴ: കൊതുകു വളരാനുളള സാഹചര്യം വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍  ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.  
    നിങ്ങളുടെ വീട്ടില്‍ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടികിടപ്പില്ലെന്ന് ഉറപ്പാക്കുക.   ടെറസ്സില്‍ ഉപേക്ഷിച്ചിരിക്കുന്ന പാഴ് വസ്തുക്കളില്‍ വെളളം കെട്ടി നില്‍ക്കാതെ നോക്കുക.  വീടിന് പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, കുപ്പികള്‍, പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍, മുട്ടത്തോട് എന്നിവയില്‍ മഴ വെളളം കെട്ടി നില്‍ക്കരുത്.  വീടിനുളളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അടച്ചു സൂക്ഷിക്കാതെ കുടിവെളളം സംഭരിക്കരുത്.   ഫ്രിഡ്ജിനു പുറകിലെ ട്രേയില്‍ വെളളം കെട്ടി നില്‍ക്കാതെ നോക്കുക. വീടിനുളളില്‍ അലങ്കാര ചെടിയുടെ അടിയിലെ പാത്രത്തില്‍ വെളളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം.  വീടിനോടു ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നില്ലെന്നും  വീടിനുളളില്‍ തുണികള്‍ സ്ഥിരമായി തൂക്കിയിട്ടിട്ടില്ലെന്നും ഉറപ്പാക്കണം. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈഡേ  ആചരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രീയയാണിത്. കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. 
 

date