Post Category
മത്സ്യതൊഴിലാളികൾക്ക് ഫൈബർ റീ ഇൻഫോഴ്‌സ് വള്ളം നൽകൽ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: 2020- 21 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പ് വഴി സമുദ്ര മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളായ മത്സ്യതൊഴിലാളികൾക്ക് ഫൈബർ റീ ഇൻഫോഴ്‌സ് വള്ളം നൽകൽ, പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഗിൽ നെറ്റ് നൽകൽ, 10 മീറ്റർ ഓ .എ .എൽ- ൽ അധികരിക്കാത്ത വള്ളങ്ങളിലെ കേടായ പഴയ വല മാറ്റി പുതിയ വല നൽകൽ എന്നീ പദ്ധതിയിലേയ്ക്ക് മത്സ്യതൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജില്ലാഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20 . ഫോൺ : 0477 2251103.
date
- Log in to post comments