Skip to main content

റേഷൻ ഷോപ്പ് സ്ഥിരമായി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിൽ ആറാം വാർഡിൽ കുരീത്തറ ജങ്ഷനില്‍ പുതുതായി അനുവദിച്ച റേഷൻ ഷോപ്പ് സ്ഥിരമായി നടത്തുന്നതിന് അംഗീകൃത ചില്ലറ വ്യാപാരിയായി നിയമിക്കുന്നതിന് താൽപര്യമുള്ള പട്ടിക ജാതി-പട്ടികവർഗ്ഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അടക്കം ചെയ്ത കവറിന്റെ മുകൾഭാഗത്ത് ,സി.എസ്5 -2392/14 നമ്പര്‍ പ്രകാരം റീട്ടെയിൽ റേഷൻഷോപ്പ് നടത്തുന്നതിനുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതണം. പ്രസിദ്ധീകരണം മുതല്‍ 30 ദിവസം വൈകിട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം.

date