Skip to main content

ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

      കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി താലൂക്കിലെ വൃദ്ധ,വികലാംഗ സദനങ്ങള്‍, ഓര്‍ഫനേജുകള്‍ കന്യാസ്ത്രീ മഠങ്ങള്‍ എന്നിവടങ്ങളിലെ താമസക്കാര്‍ക്ക് സാമൂഹ്യനീതി, സിവില്‍ സപ്ലൈസ,് വനിതാ ശിശുവികസനം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷ്യധാന്യ അതിജീവന കിറ്റുകള്‍ വിതരണം ചെയ്തു. ആദ്യ കിറ്റ് വിതരണം മാനന്തവാടിയില്‍  ഒ.ആര്‍.കേളു എം.എല്‍.എ  നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍  കെ.ബി. സെയ്‌ന, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഉസ്മാന്‍, ശിശുവികസന പദ്ധതി ഓഫീസര്‍ ഷീന.എം.കണ്ടത്തില്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് രാജീവ്.കെ.ബി. ഓര്‍ഫനേജ് അസോസിയേഷന്‍ സെക്രട്ടറി ജോണി പള്ളിത്താഴത്ത്, ഓര്‍ഫനേജ് അസോസിഷേന്‍ പ്രസിഡന്റ് വിന്‍സന്റ് ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാനന്തവാടി താലൂക്കില്‍ 64 സ്ഥാപനങ്ങളിലായി 152 കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലും അടുത്ത ദിവസങ്ങളില്‍ കിറ്റ് വിതരണം നടത്തുന്നതാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

date