Post Category
ഫെസിലിറ്റേറ്റര്‍ നിയമനം
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വണ്ണപ്പുറം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ യഥാക്രമം പട്ടയക്കുടി, കൂവപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ സഹായ കേന്ദ്രങ്ങളിലേക്ക് ഓണറേറിയം വ്യവസ്ഥയില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ബന്ധപ്പെട്ട പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 ന് രാവിലെ 10.30ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ജാതി, വരുമാനം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ 9496070359, 9495789189.
date
- Log in to post comments