ടെണ്ടറുകള്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ആശുപത്രിയില്‍ ലബോറട്ടറിയിലെ വിവിധ രക്ത പരിശോധനകള്‍ക്കാവശ്യമായ ആശുപത്രി ഫാര്‍മസി സ്റ്റോറില്‍ ലഭ്യമല്ലാത്ത റീഏജന്റുകള്‍ ഗുണമേന്‍മ ഉറപ്പാക്കി ലഭ്യമാക്കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ആര്‍.ബി.എസ്.കെ കീഴില്‍ ഓര്‍ത്തോപീഡിക് ഇംബ്ലാറ്റിന്റെ വിവിധ തരത്തിലുള്ള ശാസ്ത്രീയ ഉപകരണങ്ങളും മറ്റു സഹായികളും രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും അംഗീകൃത വിതരണക്കാരില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പി.എം.ജെ.എ.വൈ ആര്‍.ബി.എസ്.കെ/ ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് എം.ആര്‍.ഐ/ സി.റ്റി/ യു.എസ്.ജി സ്‌കാനിംഗുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് സ്‌കാനിംഗ് സെന്ററുകള്‍/ ആശുപത്രികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ ജൂണ്‍ 17ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പായി ലഭിക്കണം.വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 232474.
- Log in to post comments