Skip to main content
പത്തനംതിട്ട കനല്‍ ബാന്‍ഡ് നാടന്‍പാട്ട് സംഘവും ഫയര്‍ ഫോഴ്‌സ് ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ടെലിവിഷന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറുന്നു

ഓണ്‍ലൈന്‍ പഠനം: പത്തനംതിട്ട കനല്‍ ബാന്‍ഡ് നാടന്‍പാട്ട്  സംഘം ടെലിവിഷന്‍ കൈമാറി

 

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി പത്തനംതിട്ട കനല്‍ ബാന്‍ഡ് നാടന്‍പാട്ട് സംഘവും ഫയര്‍ ഫോഴ്‌സ് ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ടെലിവിഷന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് പത്തനംതിട്ട ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ്കുമാര്‍ കൈമാറി.  

 

ലോക്ഡൗണ്‍ സമയത്ത് നവമാധ്യമങ്ങളില്‍ ലൈവ് നാടന്‍പാട്ട് നടത്തുക എന്ന ആശയം കനല്‍ ബാന്‍ഡ് നാടന്‍പാട്ട് സംഘം മുന്നില്‍ വച്ചത് ഫയര്‍ ഫോഴ്‌സ് സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ്. ലൈവ് പ്രകടനത്തിലൂടെ ലഭിച്ച ചെറിയ തുകകള്‍ സമാഹരിച്ചാണ് ടെലിവിഷന്‍ വാങ്ങിയത്. ഇനിയും ഇത്തരത്തില്‍ പരിപാടികള്‍ നടത്തി കൂടുതല്‍ സേവനം നടത്താന്‍ ലക്ഷ്യമിടുന്നതായി കനല്‍ ബാന്‍ഡ് നാടന്‍പാട്ട് സംഘം കലാകാരന്‍മാര്‍ പറഞ്ഞു.

 

ടെലിവിഷന്‍ കൈമാറുന്ന ചടങ്ങില്‍ ഫയര്‍ ഫോഴ്‌സ് സിവില്‍ ഡിഫന്‍സ് അംഗം ജോജി ചേന്തിയത്ത്, കനല്‍ ബാന്‍ഡ് നാടന്‍പാട്ട് സംഘം അംഗങ്ങളായ ആദര്‍ശ് ചിറ്റാര്‍, നവനീത്, രജനീഷ് എന്നിവര്‍ പങ്കെടുത്തു. 

 

 

.

    

date