Post Category
മലപ്പുറം ജില്ലയില്‍ കോവിഡ് മുക്തരായ രണ്‍് പേര്‍ വീടുകളിലേക്ക് മടങ്ങി
കോവിഡ് സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ രണ്‍് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. മെയ് 29 ന് രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശി തൈവിലാകം എഡ്‌വിന്‍ ജയേഷ് (40), മെയ് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച തിരുനാവായ വൈരങ്കോട് സ്വദേശി കുന്നത്ത് കുഞ്ഞിമുഹമ്മദ് (60) എന്നിവരാണ് ആശുപത്രി വിട്ടത്. സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍ നിരീക്ഷണത്തിലായിരുന്ന ഇരുവരേയും പ്രത്യേക ആമ്പുലന്‍സുകളിലാണ് വീടുകളിലേക്ക് കൊണ്‍ുപോയത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലും നിശ്ചിത ദിവസം ഇവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2170/2020)
date
- Log in to post comments