ദുരന്തനിവാരണ ദിനം ആചരിക്കും
മണ്‍സൂണിന്റെ സാഹചര്യത്തില്‍ ജില്ലയിലെ മഴക്കാല പ്രതിരോധ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജൂണ്‍ 13ന് ദുരന്തനിവാരണ ദിനം ആചരിക്കും. വില്ലേജ്/ പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കിയിട്ടുള്ള ദുരന്തനിവാരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ദിനത്തില്‍ യോഗം ചേരും. പ്രളയ സാഹചര്യമുണ്ായാല് അടിയന്തരമായി ചെയ്യേണ് പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അപകട സാധ്യത മേഖലകളുടെ വിവരം, മാറ്റിപ്പാര്പ്പിക്കേണ് കുടുംബങ്ങളുടെ എണ്ണം, ക്യാമ്പുകള്‍, ഭക്ഷണ സാധനങ്ങള്‍ സംഭരിച്ച് വെയ്ക്കാനുള്ള സ്ഥലങ്ങള്‍, ജീവന് രക്ഷാ മരുന്ന്, രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടുകള്‍, വാഹനങ്ങളുടെ ലിസ്റ്റ്, ആശുപത്രികളുടെ വിവരങ്ങള്‍, ദുരന്തനിവാരണ പദ്ധതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങള്‍, കുടിവെള്ള വിതരണം, മരങ്ങള്‍ കടപഴകുന്ന സമയങ്ങളില്‍ അവ മുറിച്ച് മാറ്റുന്നതിന് സാങ്കേതിക പരിജ്ഞാനമുള്ളവരുടെ വിവരങ്ങള്‍ തുടങ്ങിയവ കണ്‍െത്തി വിശദമായ ദുരന്തനിവാരണ പദ്ധതി യോഗം തയ്യാറാക്കും. അവ ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരം കലക്ടറേറ്റില്‍ ലഭ്യമാക്കുകയും ചെയ്യും.
(എം.പി.എം 2177/2020)
- Log in to post comments