Post Category
ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക പഠനസംവിധാനം
വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ ഭിന്നശേഷി കുട്ടികള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഓരോ വിഷയത്തിന്റെയും അധ്യാപകരും, ഭിന്നശേഷി കുട്ടികള്‍ക്ക് സഹായം ചെയ്യുന്ന റിസോഴ്‌സ് അധ്യാപകരും ചേര്‍ന്ന് ആറു വിഭാഗത്തിലായുള്ള (HI, VI, MR/LD, Autism, Cerebral Palsy, SLD) ഭിന്നശേഷി കുട്ടികളെ പരിഗണിച്ചുകൊണ്ട് ബി.ആര്‍.സി തലത്തില്‍ പ്രത്യേകം വീഡിയോ ഒരുങ്ങുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതാദ്യമായാണ് ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കുന്നത്. തികച്ചും മനശാസ്ത്ര സമീപനത്തിലൂടെ തയ്യാറാക്കിയ വീഡിയോ പ്രത്യേക പരിഗണന അര്‍്ഹിക്കുന്ന കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.അനില്‍ പറഞ്ഞു.
(പിഎന്‍പി 2527/20)
date
- Log in to post comments