വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ കലാപരമായ കഴിവുകള്‍ ലക്ഷ്യമിട്ട് ഐ ടി ഡി പി നല്‍കി വരുന്ന വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു.
15 അംഗങ്ങള്‍ അടങ്ങുന്ന ഒമ്പത് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ നല്‍കിയത്. അഞ്ച് ചെണ്ട, അഞ്ച് താളചെണ്ട, അഞ്ച് ഇലത്താളം എന്നിവയടങ്ങുന്ന ഉപകരണങ്ങളാണ് ഓരോ ഗ്രൂപ്പിനും നല്‍കിയത്. അപേക്ഷ ക്ഷണിച്ചവരില്‍ നിന്ന് അഭിമുഖം നടത്തിയാണ് ഗ്രൂപ്പുകളെ തെരഞ്ഞെടുത്തത്. 19. 12 ലക്ഷം തുകയാണ് ഇതിനായി ചെലവഴിച്ചത്. എല്ലാ വര്‍ഷവും ഐ ടി ഡി പി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാദ്യേപകരണങ്ങള്‍ നല്‍കി വരുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ പി ജയപാലന്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, തോമസ് വര്‍ഗ്ഗീസ്, മാര്‍ഗരറ്റ് ജോസ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, എന്നിവര്‍ സംസാരിച്ചു
- Log in to post comments