Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 11-06-2020

കോവിഡ് സുരക്ഷാ മുന്‍കരുതലോടെ
ദേശീയ സാമ്പിള്‍ സര്‍വേ പുനരാരംഭിച്ചു
കോവിഡ് 19 സുരക്ഷാ മുന്‍കരുതലോടെ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ പുനരാരംഭിച്ചതായി നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് അറിയിച്ചു. 78 ാമത് സാമൂഹിക സാമ്പത്തിക സര്‍വേ, തൊഴില്‍ സേനാ സര്‍വേ, അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ് കണ്ടെയ്‌മെന്റ് സോണുകള്‍ ഒഴികെയുള്ള വിവിധ സാമ്പിള്‍ യൂനിറ്റുകളില്‍ നടത്തുന്നത്.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ സര്‍വേ കോഴിക്കോട് റീജ്യണല്‍ നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓഫീസിന്റെ കീഴിലാണ് നടക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍മാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി റീജ്യണല്‍ ഡയറക്ടര്‍ അറിയിച്ചു. സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥരോട് കോവിഡ് സുരക്ഷാ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും വരുംദിനങ്ങളില്‍ സര്‍വേ നടപടികള്‍ കൂടുതല്‍ സജീവമാകുമെന്നും റീജ്യണല്‍ ഡയറക്ടര്‍ അറിയിച്ചു.
 

താല്‍ക്കാലിക നിയമനം
ജില്ലാ സ്‌പോട്‌സ് കൗണ്‍സിലില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  അപേക്ഷകര്‍ ബിരുദധാരികളും  ആറ് മാസത്തില്‍ കുറയാത്ത ഗവ.അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായവരും മലയാളം ടൈപ്പിംഗ് അറിയുന്നവരുമായിരിക്കണം.  പ്രായം: 25-40 നും ഇടയില്‍. ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തവര്‍ക്കും കായിക രംഗത്ത് മികവു തെളിയിച്ചവര്‍ക്കും മുന്‍ഗണന.  അപേക്ഷ ജൂണ്‍ 16 നകം സെക്രട്ടറി, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0497 2700485.
 

സ്റ്റാഫ് നഴ്‌സ് ഒഴിവ്
കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 13 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി covid19phcpuzhathy@gmail.com ലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്.  പ്രായ പരിധി - 40 വയസ്.  പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറശ്ശിനിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 13 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി phcparassini@gmail.com ലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്. അപേക്ഷയില്‍ ഇ മെയില്‍ ഐ ഡിയും മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. പ്രായ പരിധി - 40 വയസ്.  പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
 

ഭരണാനുമതി ലഭിച്ചു
എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തലശ്ശേരി നഗരസഭയിലെ താഴെ വയല്‍ കെ പി ബാലന്‍ സ്മാരക മന്ദിരം റോഡ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ആറ് ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
സി കൃഷ്ണന്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലുള്ള വടശ്ശേരി പൊതുജന വായനശാല ആന്റ് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിന് 10 ലക്ഷം രൂപയുടെയും പെരളം ഗ്രാമപഞ്ചായത്തിലുള്ള കൈരളി ഗ്രന്ഥാലയം കെട്ടിട നിര്‍മാണത്തിന്  10 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

'സ്‌നേഹപൂര്‍വ്വം' ക്യാമ്പയിനുമായി ശുചിത്വമിഷന്‍
ഓണ്‍ലൈന്‍ പഠനരീതിക്ക് പിന്തുണ നല്‍കാന്‍ 'സ്‌നേഹപൂര്‍വ്വം' ക്യാമ്പയിനുമായി ശുചിത്വമിഷന്‍. വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ശേഖരിച്ച് ആവശ്യക്കാരുടെ കൈകളിലേക്ക് എത്തിക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.   ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍. ശേഖരിക്കപ്പെടുന്ന ടെലിവിഷനുകളും ഫോണുകളും പ്രവര്‍ത്തനക്ഷമമാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ക്യാമ്പയിനുമായി സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ അതത് പഞ്ചായത്ത് ഓഫീസുകളിലെ വിഇഒമാര്‍ വശം പേര്  രജിസ്റ്റര്‍ ചെയ്യണം. കോര്‍പ്പറേഷന്‍/നഗരസഭാ പരിധിയിലുളളവര്‍ക്ക്   ജില്ലാ ശുചിത്വമിഷനിലേക്ക് 0497-2700078 എന്ന നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍  വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജൂണ്‍ 16,18  തീയതികളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഉപകരണങ്ങള്‍ സ്വീകരിക്കും.

 

രേഖകള്‍ സമര്‍പ്പിക്കണം
സ്‌കൂള്‍ വാഹനങ്ങളുടെ മോട്ടോര്‍ വാഹന നികുതി ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടാക്‌സ് ചെയ്യുന്നതിലേക്കായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഉടമസ്ഥര്‍ സ്‌കൂളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ബന്ധപ്പെട്ട താലൂക്കുകളിലെ റീജ്യണല്‍/സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേക്ക് 10 ദിവസത്തിനകം ഇ മെയില്‍ ചെയ്യണം.k113.mvd@kerala.gov.in (കണ്ണൂര്‍ ആര്‍ ടി ഓഫീസ്), k158.mvd@kerala.gov.in (തലശ്ശേരി ആര്‍ ടി ഓഫീസ്), k159mvd@kerala.gov.in (തളിപ്പറമ്പ് ആര്‍ ടി ഓഫീസ്), k178mvd@kerala.gov.in (ഇരിട്ടി ആര്‍ ടി ഓഫീസ്).  ഫോണ്‍: -497 2700566.

 

അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍   2020-21 അധ്യയനവര്‍ഷത്തിലേക്ക് കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മാത്തമാത്തിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 16  മുതല്‍ 19 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. (അസി.പ്രൊഫസര്‍  കോമേഴ്‌സ്, അസി. പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, അസി. പ്രൊഫസര്‍ ഇലക്ട്രോണിക്‌സ്, അസി. പ്രൊഫസര്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി അഭിമുഖങ്ങള്‍ യഥാക്രമം ജൂണ്‍ 16, 17, 18, 19 തീയതികളില്‍ നടക്കും). ഫോണ്‍: 0497 2877600, 8547005059.
 

date