Post Category
ഖാദി മാസ്‌ക്; ജില്ലാതല വിപണന ഉദ്ഘാടനം നടന്നു
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ മാസ്‌കുകള്‍ വിപണിയിലിറക്കി. മാസ്‌കിന്റെ ജില്ലാതല വിപണ ഉദ്ഘാടനം ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ വി സന്തോഷിന് നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ പി സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ നാരായണന്‍, പ്രൊജക്ട് ഓഫീസര്‍ കെ വി രാജേഷ്, ഖാദി ഭവന്‍ മാനേജര്‍ കെ വി ഫാറൂഖ്, ടി എ ഷിനോജ് എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments