Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 26 പ്രവാസികള്‍ 14 പേര്‍  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

 

 അബുദാബി,  ജിദ്ദ,  ദോഹ,  ഷാർജ, കുവൈറ്റ്,  മസ്കറ്റ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ  ഇന്നലെ (ജൂണ്‍ 12) ജില്ലയിലെത്തിയത് 26 പാലക്കാട് സ്വദേശികള്‍.  ഇവരിൽ 14 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.  12 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 കുവൈറ്റിൽ   നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 11 പേരിൽ 7 പേർ ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ പ്രവേശിച്ചു. 4  പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഷാർജയിൽ  നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരും ദോഹയിൽ നിന്നെത്തിയ ഒരാളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 

 അബുദാബിയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 2 പേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ  പ്രവേശിച്ചു. ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

 കുവൈറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ  ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 

 കുവൈറ്റിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നുപേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. രണ്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 മസ്കറ്റിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇൻസ്ടിട്യുഷനൽ ക്വാറന്റൈനിലും  ഒരാൾ വീട്ടിലും നിരീക്ഷണത്തിലാണ്.

 ജിദ്ദയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നാലു പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.

 
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1322 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1322 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 525 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 797 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date