Skip to main content

ബാലവേല വിരുദ്ധ ദിനാചരണം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ആഗോള ബാലവേല വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി  ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പും ചൈല്‍ഡ് ലൈനും ചേര്‍ന്ന് ബോധവത്കരണം നടത്തി. ബോധവത്കരണത്തിനായി തയ്യാറാക്കിയ പോസ്റ്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍  എം.അഞ്ജന പ്രകാശനം ചെയ്തു. 

ജില്ലാ ലേബര്‍ ഓഫീസര്‍ പി. ജി. വിനോദ്കുമാര്‍, അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ എസ് മനോജ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍  കെ. എസ് മല്ലിക, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍, സോജീഷ്. കെ. സാം, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date