Skip to main content

പ്രൊഫ. ഡോ.എൻ.ആർ.മാധവ മേനോൻ എക്‌സലെൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡിന് അപേക്ഷിക്കാം

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ. ഡോ.എൻ.ആർ.മാധവൻ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുളള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുളള അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ 2019-20 അദ്ധ്യയന വർഷം മേയ് 30നു മുൻപ് പ്രസിദ്ധീകരിക്കുയോ പൂർത്തീകരിക്കുകയോ ചെയ്ത ഡിസർട്ടേഷൻ, റിസർച്ച് ആർട്ടിക്കിൾ എന്നിവയുടെ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ആഗസ്റ്റ് 31നു മുൻപ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.
പി.എൻ.എക്സ്. 2141/2020

date