വിദ്യാകിരണം പദ്ധതി അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളൂ. കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ വരെയാവാം. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 300 രൂപയും, ആറു മുതല്‍ പത്ത് വരെയുള്ളവര്‍ക്ക് 500 രൂപയും, പ്ലസ് വണ്‍, പ്ലസ്ടു, ഐ.റ്റി.ഐ കോഴ്‌സുകള്‍ക്ക് 750 രൂപയും, ഡിപ്ലോമ, ബിരുദ - ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 1,000 രൂപയും വീതം ധനസഹായം ലഭിക്കും. അപേക്ഷഫോം ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ ജൂലൈ 15 നകം വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തിലോ റഷെീാുാ@ഴാമശഹ.രീാ ഇ-മെയില്‍ വിലാസത്തിലോ നല്‍കണമെന്ന് ജില്ലാസാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2187/2020)
- Log in to post comments