കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
മഴക്കാല രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും പങ്കാളികളായി. ഇന്നലെ (ജൂണ്‍ 12) ഉച്ചക്ക് ശേഷമായിരുന്നു ശുചീകരണം. കലക്ടറേറ്റിന്റെ പരിസരത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കികളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മാര്‍ജ്ജനം നടത്തുകയും ചെയ്തു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലും ജീവനക്കാരെ ഉള്‍പ്പെടുത്തി ശുചീകരണം നടത്തണമെന്ന കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളിലും ശുചീകരണം നടത്തി. കലക്ടറേറ്റില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2196/2020)
- Log in to post comments