Skip to main content

സമയപരിധി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക്  പ്രഖ്യാപിച്ചിട്ടുളള കോവിഡ് -19 ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി  ജൂണ്‍ 30 വരെ നീട്ടി. പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയപരിധി ലോക്ഡൗണ്‍ കാലയളവില്‍ അവസാനിച്ചതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയവര്‍ക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധിയും മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2198/2020)
 

date