കണ്ണൂര്‍ അറിയിപ്പുകള്‍
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ നവംബര്‍ 16, 17, 24 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെയും മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ വിജയിച്ചവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ 16 മുതല്‍ 30 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. ഫോണ്‍: 0497 2700167.
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മാത്തമാത്തിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് - 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം(എം എസ് സി/എം സി എ/എം ടെക്ക്). ഇലക്‌ട്രോണിക്‌സ് - 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം(എം എസ് സി/എം ടെക്ക്). മാത്തമാത്തിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം - 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഇന്‍സ്ട്രക്ടര്‍ ഇലക്‌ട്രോണിക്‌സ് - 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്‌സ് (ഡിപ്ലോമ/ബി എസ് സി ഇലക്‌ട്രോണിക്‌സ്). താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും caspattuvam.ihrd@gmail.com ലേക്ക് ജൂണ്‍ 15 നകം ഇ മെയില്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0460 2206050, 8547005048.
ക്വട്ടേഷന്‍ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ എം എം വി ട്രേഡിലേക്കും കൂത്തുപറമ്പ് ഗവ.ഐ ടി ഐ യിലെ ഫിറ്റര്‍ ട്രേഡിലേക്കും ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി: ജൂണ്‍ 26. ഫോണ്‍: 0490 2364535.
പി എന്‍ സി/1938/2020
പ്രാണ്‍ രജിസ്‌ട്രേഷന്‍
പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുള്ള പ്രാണ്‍ രജിസ്‌ട്രേഷന്‍ (എന്‍ പി എസ്) ജൂണ്‍ 17 മുതല്‍ പുനരാരംഭിക്കുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ബുധന്‍, വെള്ളി ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ 0497 2700683 ല്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് ഒഴിവുകള്‍ പട്ടികജാതി വിഭാഗത്തിനും രണ്ട് ഒഴിവുകള്‍ മറ്റ് സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുമാണ്. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, യൂണിഫോം എന്നിവ സൗജന്യമാണ്. പ്രതിമാസം 400 രൂപ പോക്കറ്റ് മണിയും ലഭിക്കും. അപേക്ഷ ഫോറം തളിപ്പറമ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 25. ഫോണ്‍: 8547630166, 9895611925.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ ഫെബ്രുവരിയില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും മുന്‍വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന കാറ്റഗറി ഒന്ന്, രണ്ട് ജൂണ്‍ 18, 19 തീയതികളിലും കാറ്റഗറി മൂന്ന് 22, 23, 24 തീയതികളിലും കാറ്റഗറി നാല് 25 നും കണ്ണൂര്‍ ഗവ.ടി ടി ഐ(മെന്‍) ല്‍ നടത്തും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസവും 150 ടോക്കണ്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പരീക്ഷ വിജയിച്ചിട്ടുള്ള പരീക്ഷാര്‍ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. മാര്‍ക്ക് ഇളവ് ലഭിച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. പരിശോധനക്കായി യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് തൊട്ടടുത്ത കെ ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തുന്ന സമയത്ത് മാത്രമേ അവസരം ലഭിക്കുകയുള്ളൂ.
അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു
ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു. ആലുവ സ്വദേശിയായ ആര്‍ ശ്രീലക്ഷ്മിയാണ് ചുമതലയേറ്റത്. 2019 ഐഎഎസ് ബാച്ചില്‍ നിന്നും പുറത്തിറങ്ങിയ ശ്രീലക്ഷ്മിയുടെ ആദ്യ നിയമനമാണിത്. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ഇക്കണോമിക്‌സില്‍ ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
- Log in to post comments