Skip to main content

പിഴല-മൂലമ്പിള്ളി പാലത്തിന്‍റെ ഉദ്ഘാടനം ജൂണ്‍ 22 ന്

എറണാകുളം: പിഴല-മൂലമ്പിള്ളി പാലത്തിന്‍റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ജൂണ്‍ 22ന് വൈകീട്ട് നാല് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്താന്‍ കളക്ടര്‍ എസ് സുഹാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ലളിതമായ ചടങ്ങിലായിരിക്കും ഉദ്ഘാടനം നടക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ഹൈബി ഈഡന്‍ എം.പി , എസ് ശര്‍മ എം.എല്‍.എ, കെ.ജെ മാക്സി എം.എല്‍.എ, കളക്ടര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പാലത്തില്‍ ആവശ്യമായ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 
ഹൈബി ഈഡ‍ന്‍ എം.പി, എസ് ശര്‍മ എം.എല്‍എ, കടമക്കുടി ഗ്രാമപഞ്ചായത്ത പ്രസിഡൻറ് ശാലിനി ബാബു, ഗോശ്രീ ഡവലപ്മെന്‍റ് അതോറിറ്റി പ്രതിനിധികള്‍, ദേശീയ പാത വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date