ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 85 പ്രവാസികള്‍ 10 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍
ബഹറിന്‍, റിയാദ്, ദോഹ, അബുദാബി, ദുബായ്, ഷാര്‍ജ, കുവൈറ്റ്, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (ജൂണ്‍ 14) ജില്ലയിലെത്തിയത് 85 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 10 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 75 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 17 പേരില്‍ 2 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 15 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 10 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 9 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ഷാര്‍ജയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഞ്ചു പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 4 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്.
കുവൈറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒമ്പത് പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 8 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 25 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 24 പേര് വീടുകള്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
റിയാദില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരാളും ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ രണ്ടുപേരും ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
താജിക്കാസ്ഥാനില് നിന്നും കൊച്ചിയിലെത്തിയ 8 പേരും ബഹറിനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂന്നുപേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്ട്രോള് സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 1499 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1499 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 544 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
955 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
- Log in to post comments